ഡല്‍ഹി: അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കേരളത്തിന് കൂടുതല്‍ വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1,84,070 ഡോസ് കോവിഡ് വാക്സിനാണ് കേരളത്തിന് നല്‍കുക. ഇന്നു രാവിലെ എട്ടു മണിയ്ക്ക് എടുത്ത കണക്കു പ്രകാരം 43,852 വാക്സിന് ഡോസുകളാണ് കേരളത്തിന്റെ പക്കലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്ത മൂന്നുദിവസത്തിനുള്ളില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൂടി നല്‍കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 17.49 കോടി വാക്സിന് ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയത്.
Discussion about this post