തിരുവനന്തപുരം: കേരളത്തിന് ഒരു ഗുണവും കിട്ടാത്ത പദ്ധതിയാണ് വിഴിഞ്ഞം പദ്ധതിയെന്നും ഇതിലൂടെ സംസ്ഥാനത്തിന് യാതൊരു സാമ്പത്തികനേട്ടവും ഉണ്ടാകില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ തുറമുഖത്തിന്റെ ഗതി തന്നെയാണ് വിഴിഞ്ഞം തുറമുഖവും നേരിടാന്‍ പോകുന്നത്. ഇന്ത്യയിലെ നിലവിലുള്ള തുറമുഖങ്ങളുടെ സൗകര്യങ്ങള്‍ വിനിയോഗിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
കെ.എം.ആര്.എല്‍ പ്ളാന്‍ അനുസരിച്ച് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. രണ്ടാം ഘട്ടത്തിനായി വകയിരുത്തിയ 3600 കോടി രൂപ തീര്‍ത്തും അപര്യാപ്തമാണെന്നും ശ്രീധരന് പറഞ്ഞു. കേരളത്തില്‍ വികസന പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നില്ലെന്നും മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഇതിനുള്ള സമയമില്ലെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post