ഡൽഹി: കൊവിഡ് വ്യാപനത്തിനിടെ നാട്ടിലെത്തിയ ശേഷം ചൈനയിലേക്ക് തിരികെ പോകാനാകാതെ മലയാളികൾ അടങ്ങുന്ന ഒരു പറ്റം ഇന്ത്യൻ വിദ്യാർത്ഥികൾ. ഒന്നര വർഷം മുൻപ് നാട്ടിലെത്തിയ പതിനായിരക്കണക്കിനു വിദ്യാർത്ഥികളാണ് തിരികെ ചൈനയിലെത്താൻ അവസരം ലഭിക്കാതെ വിഷമിക്കുന്നത്. നിലവിൽ ഇവരുടെ പഠനം ഓൺലൈനായാണ് നടക്കുന്നത്.
എന്നാൽ ഓൺലൈൻ എം ബി ബി എസ് പഠനത്തിന് ഇന്ത്യയിൽ അംഗീകാരമില്ല. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം അംഗീകരിക്കില്ലെന്നും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്.
ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 ജനുവരിയിലാണ് വിദ്യാർത്ഥികൾ നാട്ടിലെത്തിയത്. തിരിച്ചു പോകാൻ കഴിയാതെ ഓൺലൈൻ പഠനം നടത്തുന്നത് ചൈനയിലെ 45 മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.
Discussion about this post