കണ്ണൂര്‍: വിജിലന്‍സ് തന്റെ വീട്ടില്‍ എത്തിയത് റെയ്ഡിനല്ലെന്നും മൊഴിയെടുക്കാനാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. യു.ഡി.എഫ് ഭരണ കാലത്ത് താന്‍ എം.എല്‍.എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് എത്തിയത്. അന്നത്തെ ടൂറിസം മന്ത്രി ഏല്‍പ്പിച്ച കരാര്‍ സംഘം ടൂറിസം രംഗത്ത് നടത്തിയ വലിയ കൊള്ളയാണിതെന്നും എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. ഏതോ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയെ കൊണ്ടു വന്ന് ലൈറ്റ് ആന്റ് സൗണ്ട് നടത്തി. പിന്നീട് അതിന്റെ സംഭവങ്ങളെല്ലാം ഊരിക്കൊണ്ടുപോയി. പത്ത് നാലു കോടി രൂപയുടെ പദ്ധതി നടത്തിയിട്ട് പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടു. എന്റെ കൈ ശുദ്ധമാണ്. ഇനി അഥവാ എനിക്കെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാനും നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
2016-ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനം കണ്ണൂര്‍ കോട്ടയില്‍ ഒരുക്കിയത്. സ്ഥിരം സംവിധാനമാണ് ഇതെന്നായിരുന്നു പറഞ്ഞെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇവിടെ ഷോ നടത്തിയത്. ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനം ഒരുക്കിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സിന് കിട്ടിയ പരാതി.
2011-16 കാലത്ത് കണ്ണൂര്‍ എം.എല്‍.എയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. പിന്നാലെ ലക്ഷദ്വീപിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്തു.
Discussion about this post