ഹിന്ദു ജനജാഗൃതി സമിതിയുടെ ‘ഹിന്ദു അധിവേശൻ’, സനാതൻ പ്രഭാത് പ്രസിദ്ധീകരണങ്ങളുടെ ‘സനാതൻ പ്രഭാത്’, ഓൺലൈനായി സനാതന്റെ ഗ്രന്ഥങ്ങളും മറ്റു വസ്തുക്കളും വിൽക്കുന്ന ‘സനാതൻ ഷോപ്പ്’ ഇവയുടെ പേജുകളെ ഫേസ്ബുക്ക്, അകാരണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു ജനജാഗൃതി സമിതിയും, സനാതൻ പ്രഭാതും, സനാതൻ സംസ്ഥയും രേഖാമൂലം ബന്ധപ്പെട്ടെങ്കിലും, ഫേസ്ബുക്ക് അതിന് മറുപടി നൽകിയിട്ടില്ല.
ഫേസ്ബുക്ക് ഹിന്ദു ജനജാഗൃതി സമിതിയുടെ ഹിന്ദി പേജും നിരോധിച്ചിരിക്കുകയാണ്. അതോടൊപ്പം അമേരിക്കയിലെ ഹിന്ദു സംഘടനയായ ‘ഫോറം ഫോർ ഹിന്ദു എവെയ്കനിങ്ങ്’ (FHA) ന്റെ പേജും നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം ഫേസ്ബുക്ക് ഹിന്ദുത്വ വാദിയായ നിയമസഭാ സാമാജികൻ രാജാ സിൻഹിന്റെയും സനാതൻ സംസ്ഥയുടെയും ഫേസ്ബുക്ക് പേജ് നിരോധിച്ചിരുന്നു.
എന്നാൽ മറുവശത്ത് ഇസ്ലാമിക ജിഹാദും മത സ്പർദ്ധയും വളർത്തുന്ന സക്കീർ നായിക്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ആസാദ് മൈതാനത്തിലെ അക്രമങ്ങൾക്ക് പിറകിലെ റസാ അക്കാദമി മുതലായവയുടെ പേജുകൾ ഇപ്പോഴും ലഭ്യമാണെന്നും ഹിന്ദു ജനജാഗൃതി സമിതി പരാതിയിൽ പറയുന്നു.
അനേകം ഹിന്ദുത്വവാദികളും, ധർമസ്നേഹികളും, സംഘടനകളും, ഫേസ്ബുക്കിന്റെ ഈ ഹിന്ദു വിരുദ്ധ നിലപാടിനെതിരെ നിയമപരമായ രീതിയിൽ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.
Discussion about this post