ഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവ് ആശുപത്രിയില്‍. ബുധനാഴ്ച വൈകിട്ട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി ഇതുവരെ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയിട്ടില്ല.
81 കാരനായ മുലായത്തിന് വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞവര്‍ഷം മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൂന്നുതവണ യു.പി മുഖ്യമന്ത്രിയായിരുന്നു മുലായം. കൂടാതെ 1996 ജൂണ്‍ ഒന്നുമുതല്‍ 1998 മാര്‍ച്ച് 19 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുമായിരുന്നു.
Discussion about this post