ഡൽഹി: ജമ്മുവിലെ സൈനിക താവളങ്ങളുടെ നേർക്ക് വീണ്ടും ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി സൈന്യം. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും ഡ്രോണുകൾ എത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി 9.23നാണ് മിറാൻ സാഹിബിൽ ഡ്രോൺ എത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.40നും 4.52നുമിടയിൽ കലുചക്, കഞ്ച്വാനി സൈനിക താവളങ്ങൾക്ക് സമീപം ഡ്രോണുകൾ എത്തി. ഇതിനെ തുടർന്ന് മേഖലയിൽ സൈന്യം തിരച്ചിൽ നടത്തി.
ജമ്മുവിൽ ഡ്രോണുകൾ വ്യാപകമായ പശ്ചാത്തലത്തിൽ അവയെ നിരീക്ഷിക്കാനും അവയുടെ ജിപിഎസ് സംവിധാനം സ്തംഭിപ്പിച്ചു ദിശ തെറ്റിക്കാനും കഴിയുന്ന ഉപകരണം ജമ്മു വ്യോമസേനാ താവളത്തിൽ സ്ഥാപിച്ചു. എൻഎസ്ജിയുടെ നേതൃത്വത്തിലാണു പ്രതിരോധ കവചം തയ്യാറാക്കിയത്. ജമ്മുവിലെ മറ്റ് സൈനിക താവളങ്ങളിലും വരും ദിവസങ്ങളിൽ ഇവ സ്ഥാപിക്കും.
Discussion about this post