കാബുള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു. വെള്ളിയാഴ്ച പാക്കിസ്ഥാനുമായുള്ള അതിപ്രധാന അതിര്‍ത്തി പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ സ്പിന്‍ ബോള്‍ഡാക്കില്‍ വന്‍ പോരാട്ടമാണ് നടന്നത്. പോരാട്ടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും താലിബാന് വക്താവ് മുല്ല മുഹമ്മദ് ഹസന് പറഞ്ഞു.
അഫ്ഗാനില്‍ പോരാട്ടം അതിരൂക്ഷമായതിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരെ വിമര്‍ശനമുയര്‍ത്തി അഫ്ഗാന് വൈസ് പ്രസിഡന്റ് രംഗത്തെത്തിയത് . താലിബാന് പാക്കിസ്ഥാന് എല്ലാ സഹായവും നല്‍കുന്നുവെന്നാണ് അഫ്ഗാന് ആരോപണം. ചില പ്രദേശങ്ങളില്‍ പാക്ക് സൈന്യം താലിബാന് വ്യോമ സഹായം വരെ നല്‍കുന്നുവെന്നാണ് അഫ്ഗാന്റെ ആരോപണം.
പരിക്കേറ്റ നിരവധി താലിബാന് പോരാളികള്‍ അതിര്‍ത്തിയ്ക്കടുത്തുള്ള പാക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post