പാലക്കാട്: വടക്കഞ്ചേരി വ്യാജക്കള്ള് നിര്‍മാണവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. വ്യാജകള്ള് നിര്‍മാണ ലോബിക്ക് എക്സൈസ് ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളോളം സഹായം നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
വ്യാജക്കള്ള് നിര്‍മാണ സംഘത്തിന് എക്സൈസ്, പോലീസ് വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന ആരോപണത്തില്‍ എക്സൈസ് വിജിലന്‍സ് എസ്പി മുഹമ്മദ് ഷാഫി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വ്യാജക്കള്ളു നിര്‍മാണക്കേസില്‍ പ്രതിയായ സോമന് നായരില്‍ നിന്ന് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം മാസപ്പടി വാങ്ങിയെന്ന ഗുതുതരമായ ആരോപണവും നിലനിന്നിരുന്നു. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതിചേര്‍ത്ത് കേസെടുത്തു.
ജൂണ്‍ 27ന് വടക്കഞ്ചേരിയിലെ രണ്ട് വീടുകളില്‍ നിന്ന് സ്പിരിറ്റും വ്യാജക്കള്ളും പിടികൂടിയിരുന്നു.
Discussion about this post