മംഗളൂരു: ഉള്ളാള്‍ മുന്‍ എം.എല്‍.എ ബി.എം. ഇദിനാബ്ബയുടെ മകന് ബി.എം. ബാഷയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. ബംഗളൂരുവില്‍ നിന്നുള്ള സംഘം ബുധനാഴ്ച പുലര്‍ച്ചയാണ് റെയ്ഡ് നടത്തിയത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബി.എം. ബാഷ കുടുംബത്തോടൊപ്പം താമസിക്കുന്ന ഉള്ളാളിലെ മസ്തികട്ടെയിലെ വീട്ടിലാണ് പരിശോധന.
ഭീകരസംഘടനയായ ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിന് എന്‍.ഐ.എ ഡയറക്ടറും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗ്രേഡ് ഓഫിസറുമായ ഉമ നേതൃത്വം നല്കി.
Discussion about this post