ഡൽഹി: കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ചിരുന്ന ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കുവൈറ്റ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും കുവൈറ്റ് പുനരാരംഭിച്ചു.
ഈ മാസമാദ്യം യുഎഇ ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും യുഎഇയിൽ സാധുവായ താമസാനുവാദമുള്ള, 14 ദിവസം മുൻപ് വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രാജ്യത്ത് പ്രവേശനാനുമതി നൽകിയിരുന്നു.
Discussion about this post