ടോക്കിയോ: ടോക്കിയോ പാരാലിംപിക്സില്‍ ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് എസ്എച്ച്6 വിഭാഗത്തില്‍ മികച്ച വിജയം നേടിയ ശേഷം ഇന്ത്യയുടെ കൃഷ്ണ നഗര്‍ ബാഡ്മിന്റണില്‍ രാജ്യത്തെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡല്‍ നേടി.
ഹോങ്കോംഗ് താരത്തെ 21-17, 16-21, 21-17 എന്ന സ്കോറിലാണ് തോല്പിച്ചത്. ടോക്കിയോയില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ നാലാം മെഡല്‍ കൂടിയാണിത്. ഇതോടെ ഇന്ത്യക്ക് ടോക്കിയോ പാരാലിംപിക്സില്‍ 19 മെഡലുകള്‍ ആയി. കൃഷ്ണ നഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
ടോക്കിയോ പാരാലിമ്പിക്സില്‍ നിന്നുള്ള ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്‍ണ്ണ മെഡല്‍ കൂടിയാണിത്. ബാഡ്മിന്റണില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന പ്രമോദ് ഭഗത്തിന് ശേഷം പാരാലിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെയാളാണ് കൃഷ്ണ. ശനിയാഴ്ച പുരുഷ സിംഗിള്‍സ് എസ്എല്‍ 3 വിഭാഗത്തില്‍ ഭഗത് സ്വര്‍ണം നേടിയിരുന്നു.
രാവിലെ ബാഡ്മിന്റണ്‍ എസ്എൽ4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി നേടിയിരുന്നു. ഫൈനലില്‍ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സുഹാസ് പൊരുതിത്തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്റെ തോല്‍വി. സ്കോര്‍ 21-15, 17-21, 15-21.
Discussion about this post