തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കൊല്ലം ജില്ല കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു.
സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ രതികുമാര്‍ പറയുന്നു. ഉടന്‍ എ കെ ജി സെന്ററിലെത്തും.
കെപിസിസി പുനഃ സംഘടനയ്ക്ക് ശേഷമാണ് ഈയൊരു തീരുമാനത്തില്‍ എത്തിയത്. കഴിഞ്ഞ 40 വര്‍ഷക്കാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവച്ചതായും, സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയാന്‍ ശ്രമിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ രതികുമാര്‍ പറയുന്നു.
ഇന്നലെ കോണ്‍ഗ്രസ് നേതാവ് പി അനില്‍കുമാറും പാർട്ടി വിട്ടിരുന്നു.
Discussion about this post