ചടയമംഗലം: മലയാളികരയ്ക്ക് കണ്ണീര് ഓർമ്മയായ വിസ്മയയുടെ ഓര്‍മക്കായി തെങ്ങിന്‍തൈ നട്ട് സുരേഷ് ഗോപി എം.പി. സ്മൃതികേരം പദ്ധതിയുടെ ഭാഗമായി നിലമേല്‍ കൈതോട്ടുള്ള വീട്ടിലെത്തി വിസ്മയയുടെ അമ്മയുമായി ചേര്‍ന്നാണ് എം.പി തെങ്ങിന്‍തൈ നട്ടത്.
സംസ്ഥാനത്തൊട്ടാകെ ഒരുകോടി വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഭാഗമായാണ് വിസ്മയയുടെ വീട്ടിലെത്തി മുറ്റത്ത് തങ്ങിന്തൈ നട്ടത്.
അതേസമയം വിസ്മയയുടെ കുടുംബത്തിന് ലഭിച്ച ഭീഷണിക്കത്തിന്റെ പകര്‍പ്പ് പിതാവ് എം.പിക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ നടപടിക്ക് ശ്രമിക്കാമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പുനല്‍കി.
ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, നേതാക്കളായ ജി.ഗോപിനാഥ്, പുത്തയം ബിജു, വിഷ്ണു പട്ടത്താനം, തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post