സല്‍മാനെതിരായ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി
നേരത്തെ രാജസ്ഥാന് ഹൈക്കോടതി സല്‍മാന്റെ ശിക്ഷ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് രാജസ്ഥാന് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
കേസില്‍ അഞ്ചു വര്‍ഷം തടവിനാണ് 2006ല്‍ സല്‍മാന്‍ഖാനെ വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെ സല്മാന് നല്കിയ ഹര്‍ജിയിലാണ് 2013ല്‍ രാജസ്ഥാന് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്.
കേസിന്റെ വിശദാംശങ്ങള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി സല്‍മാന്റെ ശിക്ഷ തടഞ്ഞതെന്ന് ജസ്റ്റീസുമാരായ എസ്.ജെ.മുഖോപാദ്ധ്യായ, എ.കെ.ഗോയല്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ടതിനാല്‍ തന്നെ സല്മാന് ഖാന് ബ്രിട്ടനിലേക്ക് പോവാന്‍ വിസ ലഭിച്ചിരുന്നില്ല. ബ്രിട്ടനിലെ നിയമം അനുസരിച്ച് നാലു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചാല്‍ വിസ നല്കാന് കഴിയില്ല. തുടര്‍ന്ന് സല്മാന് എംബസി വിസ നിഷേധിക്കുകയും ചെയ്തു. ഇത്തരക്കാരുടെ പാസ്പോര്ട്ടില് ശിക്ഷിക്കപ്പെട്ടു എന്ന് പതിക്കുകയും ചെയ്യും. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ കേസ് തീര്‍പ്പാവാതെ സല്മാന് ബ്രിട്ടനിലേക്ക് പോവാന്‍ വിസ ലഭിക്കില്ല.
കൃഷ്ണമൃഗം വേട്ടയാടുന്നത് ഇന്ത്യയില്‍ കുറ്റകരമാണ്.
Discussion about this post