കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
തൃണമൂലുകാര്‍ തന്നെ വളഞ്ഞിട്ടാക്രമിച്ചെന്നും ആക്രോശിച്ചെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഭവാനിപൂരിലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. രാവിലെ മുതല്‍ നേരിട്ടുള്ള പ്രചാരണത്തിനിറങ്ങിയതായിരുന്നു ദിലീപ് ഘോഷ്.
അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കി. മറ്റൊരു സംഘര്‍ഷത്തില്‍ ജാദു ബാബുര്‍ ബസാറില്‍ ഒരു ബി.ജെ.പി പ്രവര്ത്തകന് പരിക്കേറ്റു.
https://twitter.com/DilipGhoshBJP/status/1442409614511730692?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1442409614511730692%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fruckus-during-bjp-campaign-dilip-ghoshs-security-men-pull-out-guns-852499
Discussion about this post