തലശേരി: തലശേരി റെയില്‍വെ സ്റ്റേഷന് പരിസരത്തു നിന്നും 12 കിലോ കഞ്ചാവുമായി രണ്ടു പേര് അറസ്റ്റിൽ. ശനിയാഴ്ച്ച രാത്രിയാണ് താമരശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിയില് ടി.എം ജാനിസ് മജീദ് (30) ഏഴു വണ്ടി കുമ്പാടംപൊയില് കോളനിയിലെ അന്‍സാര്‍ മുജീബ്(23) എന്നിവര്‍ പിടിയിലായത്.
തലശേരി നഗരത്തില്‍ വന്‍ തോതില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് സിഐ സനല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Discussion about this post