കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
അഞ്ചുവര്‍ഷമായി താന്‍ മദ്യപാനം നിറുത്തിയെന്നും, സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞിരുന്നു. ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്നാണെന്നും അദ്ദേഹം പറഞ്ഞു.
‘അവരെന്റെ വണ്ടി തല്ലിപ്പൊളിച്ചു. എന്റെ അപ്പനെയും അമ്മയെയും അവര്‍ പച്ചത്തെറി വിളിച്ചു. എന്നെ അവര്‍ക്ക് തെറി പറയാം. പക്ഷേ, എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു. സിനിമാനടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ അവര്‍ കേസ് കൊടുത്തോട്ടെ. ഞാന്‍ നേരിടും. ഞാനും പരാതി കൊടുക്കും’.
അതേസമയം കോൺഗ്രസ് പ്രവർത്തകരുടെ സമരം ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയതോടെയാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്.
Discussion about this post