മുംബൈ: മഹാരാഷ്ട്രയിൽ 3 വയസ്സുള്ള കുട്ടിയുൾപ്പെടെ 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 30 കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 7 പേരിൽ മൂന്ന് പേർ മുംബൈയിൽ നിന്നും നാല് പേർ പൂനെയിൽ നിന്നും ഉള്ളവരാണ്.
ഒമിക്രോൺ സ്ഥിരീകരിച്ച മൂന്ന് പേർ ടാൻസാനിയ, യുകെ, കെനിയ എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. 7 പേരിൽ നാല് പേർക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ല. മൂന്ന് പേർക്ക് ലക്ഷണങ്ങളുണ്ട്.
ഒമിക്രോൺ ബാധിതയായ നൈജീരിയൻ സ്വദേശിനിയുമായി സമ്പർക്കം പുലർത്തിയവരാണ് പൂനെയിലെ രോഗികൾ. ഇന്ന് രോഗം സ്ഥിരീകരിച്ചകരിൽ 4 പേർ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവരാണ്. ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചയാളും ഒരാൾ വാക്സിനൊന്നും സ്വീകരിക്കാത്തയാളുമാണ്.
കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ പൂനെയിൽ ഒൻപത് പേർക്ക് ഒരുമിച്ച് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
Discussion about this post