വിയന്ന: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹം. വിയന്നയിലെ ചൈനീസ് എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ചൈനയുടെ ടിബറ്റൻ അധിനിവേശം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ടിബറ്റൻ പതാകകളും പ്ലക്കാർഡുകളും ഏന്തിയ പ്രതിഷേധക്കാർ ടിബറ്റിനെ ചൈനയിൽ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സകലമാന മനുഷ്യാവകാശങ്ങളും ലംഘിക്കുകയാണ്. ചൈനയുടെ പ്രാദേശിക പുനർനിർണയ പദ്ധതി ടിബറ്റൻ ജനതക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും ഇത് ടിബറ്റിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ ഹനിക്കലാണെന്നും അന്താരാഷ്ട്ര പഠന റിപ്പോർട്ട് അടുത്തയിടെ പുറത്ത് വന്നിരുന്നു. ചൈനീസ് ഗവേഷകർ അടങ്ങിയ സംഘമാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് അടുത്തയിടെ ബുദ്ധഭിക്ഷുക്കൾ ആരോപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Discussion about this post