മധുര: സഹോദരിയുടെ വിവാഹത്തിന് മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ മധുരയിലെ അവണിപുരത്താണ് സംഭവം.
ശിവഗംഗ സ്വദേശിയായ പ്രസാദ്(23)ആണ് ജീവനൊടുക്കിയത്. അതെസമയം പ്രസാദിന്റെ മരണവിവരം അറിഞ്ഞ ഭാര്യ മുത്തുമാരി(21)യും ജീവനൊടുക്കി. ദമ്പതികള്‍ക്ക് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒന്നര വര്‍ഷം മുന്‍പാണ് പ്രസാദും മുത്തുമാരിയും വിവാഹിതരായത്.
അവണിപുരത്തെ വാടകവീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കാരണം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനു പിന്നാലെ മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍,പ്രസാദിന്റെ മരണത്തോടെ മുത്തുമാരി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. പ്രസാദിന്റെ ഷര്‍ട്ട് ധരിച്ച് പോക്കറ്റില്‍ ഫോട്ടോയും വച്ചാണ് മുത്തുമാരി തൂങ്ങിമരിച്ചത്.
Discussion about this post