രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 22,775 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമൈക്രോണ്‍ കേസുകള്‍ 1431 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 406 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 8949 പേര് രോഗമുക്തി നേടി. 98.32 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 1,04,781 സജീവ കേസുകള്‍ ആണുളളത്.
അതേ സമയം ഒമൈക്രോണ്‍ കേസുകളും വര്‍ധിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 454 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 167 പേര് രോഗമുക്തി നേടി. ഡല്‍ഹിയില്‍ 351,തമിഴ്നാട്ടില്‍ 118, ഗുജറാത്തില്‍ 115, കേരളത്തില്‍ 107 ഒമൈക്രോണ്‍ കേസുകളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 23 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post