തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ. തിരുവനന്തപുരം കണിയാപുരത്ത് ഒരു സംഘം യുവാക്കൾ മദ്യലഹരിയിൽ അക്രമം നടത്തി. ഇവരെ പൊലീസ് പിടികൂടി.
തൃശൂർ കുന്നംകുളത്ത് മാരക മയക്കുമരുന്നുമായി മൂന്നുപേർ പിടിയിലായി. ആനയ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു.
തൃക്കാക്കരയിൽ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്നെ രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ പൊലീസിനെ ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്. 22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്. പൊലീസിനെ കണ്ട് യുവാവ് ഫ്ലാറ്റിന്‍റെ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
തുടർന്ന് റെയ്ഡ് നടത്തിയ പൊലീസ് യുവതി അടക്കമുള്ളവരെ പിടികൂടി. ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
Discussion about this post