ഡല്‍ഹി: ഇന്ത്യയില്‍ പുതിയ കോവിഡ് പ്രതിരോധ വാക്സിന് അടിയന്തിര ഉപയോഗം നടത്താന്‍ അനുമതി. കൗമാരക്കാര്‍ക്കുള്ള നോവവാക്സിനാണ് ഡിജിസിഐയുടെ അംഗീകാരം ലഭിച്ചത്. 12-18 വയസിനിടയിലുള്ള കൗമാരക്കാര്‍ക്കാണ് ഈ വാക്സിന് നല്‍കുക.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച വാക്സിന് എന്‍വിഎക്സ്-കോവ്2373 എന്നും പേരിട്ടിട്ടുണ്ട്. കൊവോവാക്സ് എന്നതാണ് ബ്രാന്‍ഡ് നെയിം. കോവിഡിനെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ വാക്സിനാണിത്.
2021 ഡിസംബറില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവോവാക്സ് ഉപയോഗിക്കാന്‍ നേരത്തെ ഡിജിസിഐയുടെ അനുമതി ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഇതിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊവോവാക്സ് എന്ന ബ്രാന്‍ഡ് നെയിമില്‍ പുറത്തിറങ്ങുന്ന നോവവാക്സിന് ആദ്യമായാണ് കൗമാക്കാരില് ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്.
Discussion about this post