സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുന്നതായി പരാതി. വിസ്മയ വിജിത്ത് എന്ന പേരില്‍ വിസ്മയ, വിസ്മയയുടെ സഹോദരന് വിജിത്ത്, വിജിത്തിന്റെ ഭാര്യ ഡോ. രേവതി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട് രൂപീകരിച്ചിരിക്കുന്നത് വിസ്മയയുടെ സഹോദരനോ സഹോദര ഭാര്യയോ സുഹൃദ് പട്ടികയില്‍ ഇല്ലാത്ത അക്കൗണ്ടില്‍ എണ്ണൂറോളം പേരെയാണ് സുഹൃത്തുക്കളായി ചേര്‍ത്തിരിക്കുന്നത്.
ബന്ധുക്കള്‍ക്ക് റിക്വസ്റ്റ് വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. വിസ്മയയുടെ പിതാവ് കൈകാര്യം ചെയ്തിട്ടില്ലാത്ത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ച് വിസ്മയ കേസ് വിചാരണയ്ക്കിടെ പ്രതിഭാഗം കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത് സൈബര്‍ സെല്ല് അന്വേഷണം നടത്തിവരികയാണ്.
സ്ത്രീധനത്തിനായി ഭര്‍ത്താവ് കിരണ്‍കുമാര്‍ നിരന്തര പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്തെന്ന കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഈ മാസം 23-ന് വിധി പ്രഖ്യാപിക്കും.
Discussion about this post