ഡല്‍ഹി: ഉത്തരവാദപ്പെട്ടവര്‍ പ്രസ്താവന നടത്തുമ്പോള്‍ സൂക്ഷ്മത വേണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വ്യാഖ്യാനിക്കാന്‍ പഴുതുള്ള വാക്കുകള്‍ പ്രയോഗിച്ച ശേഷം പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ഹരിയാനയിലെ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എഫ്.ഐ.ആര് ഫയല്‍ ചെയ്യണമെന്ന് ആംആദ്മി പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. സിങ് നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ദളിത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതിനെ അവഹേളിച്ച് സംസാരിച്ച കേന്ദ്രമന്ത്രി വി.കെ സിങിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞു.
Discussion about this post