കൊൽക്കത്ത; പശ്ചിമബംഗാളിൽ ഉച്ചഭക്ഷണത്തെ ചൊല്ലി രക്ഷിതാക്കളും അദ്ധ്യാപകരും തമന്മിൽ വാക്കേറ്റം. മാൾഡ ജില്ലയിലെ പ്രൈമറി സ്കൂളിലാണ് സംഭവം.ഉച്ചഭക്ഷണത്തിലെ ലെഗ് പീസിനെ ചൊല്ലിയുള്ള തർക്കം അദ്ധ്യാപകരെ സ്കൂളിനകത്ത് പൂട്ടിയിടുന്ന അവസ്ഥ വരെ എത്തിച്ചു.
വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പോഷണം ലഭിക്കാൻ കോഴിയിറച്ചി, മുട്ട, പഴങ്ങൾ പോലുള്ളവ നൽകണമെന്ന് ഉത്തരവുണ്ടായിരുന്നു. എന്നാൽ ഉച്ചഭക്ഷണ വിതരണത്തിന് എത്തിച്ച കോഴി ഇറച്ചിയുടെ ലെഗ്പീസുകളെല്ലാം അദ്ധ്യാപകർ തട്ടിയെടുത്തെന്നാണ് പരാതി. കുട്ടികൾക്ക് കോഴിയുടെ കരളും കഴുത്തും കുടലും നൽകി നല്ല കഷ്ണങ്ങൾ അദ്ധ്യാകർ തട്ടിയെടുത്തയാും രക്ഷിതാക്കൾ ആരോപിച്ചു.
കോഴിയിറച്ചി നൽകിയ ദിവസം വീട്ടിലെത്തിയ കുട്ടികൾ നിരാശരായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ഭക്ഷണം വേണ്ട അളവിൽ നൽകിയില്ലെന്നും കഷ്ണങ്ങൾ ലഭിച്ചില്ലെന്നും പരാതി പറഞ്ഞു. സമാനമായ അനുഭവം എല്ലാ കുട്ടികൾക്കും ഉണ്ടായത് മനസിലായതോടെ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലേക്ക് എത്തുകയായിരുന്നു. നാല് മണിക്കൂർ നേരം അദ്ധ്യാപകരെ രക്ഷിതാക്കൾ പൂട്ടിയിട്ടു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
Discussion about this post