തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശ്ശൂർ സന്ദർശനം മാറ്റിവച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം മറ്റൊരു ദിവസം തൃശ്ശൂരിൽ എത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.
തിരക്കുകളെ തുടർന്നാണ് അദ്ദേഹം സന്ദർശനം മാറ്റിവച്ചത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നിലവിൽ ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടകാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിനായി അമിത് ഷാ അങ്ങോട്ട് പോകുമെന്നാണ് സൂചനകൾ. മിസോറം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി സഖ്യം ഭരണം പിടിച്ചത്.
ഈ മാസം അഞ്ചിനായിരുന്നു അമിത് ഷാ തൃശ്ശൂർ സന്ദർശിക്കാനിരുന്നത്. ബിജെപി സംഘടിപ്പിക്കന്ന ബഹുജനറാലിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ലഭിച്ചിരുന്ന അറിയിപ്പ്. ഇതിന് പുറമേ മറ്റ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കാനിരുന്നതാണ്.
Discussion about this post