ലണ്ടൻ: ഇന്ത്യക്കും കേന്ദ്ര സർക്കാരിനുമെതിരെ അപമാനകരമായ ഡൊക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിയെ ലണ്ടനിൽ പോയി പ്രശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിബിസി വിഷയത്തിലും അദാനി വിഷയത്തിലും ഇന്ത്യൻ ഗവണ്മെന്റിന് കൊളോണിയൽ ചിന്താഗതിയാണ്. ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്ന് ബിബിസി കണ്ടെത്തിയിട്ടുണ്ടെന്നും ലണ്ടനിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.
ഉറക്കെ ശബ്ദിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ഭാരത് ജോഡോ യാത്ര. വ്യത്യസ്തമായി യാതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യൻ ഗവണ്മെന്തിനെതിരെ എഴുതുന്നത് ബിബിസി അവസാനിപ്പിച്ചാൽ എല്ലാം പഴയ പടി ആകും. രഹുൽ പറഞ്ഞു.
മാദ്ധ്യമങ്ങളെ ഇത്രമാത്രം നിശബ്ദമാക്കുന്ന മറ്റൊരു കാലം വേറെ ഉണ്ടായിട്ടില്ല. മുൻപ് ചെറിയ ചില പ്രശ്നങ്ങൾ ഒക്കെ നടന്നിട്ടുണ്ടാവാം. എന്നാൽ ഇത്രയും രൂക്ഷമായ സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. ഇന്ദിരയുടെ അടിയന്തരാവസ്ഥയെ ബോധപൂർവം തമസ്കരിച്ച് രാഹുൽ പറഞ്ഞു.
കേംബ്രിഡ്ജ് സർവകലാശാലയിൽ ഇന്ത്യയെ അപമാനിച്ച് സംസാരിച്ചത് വിവാദമായതിന് പിന്നാലെയായിരുന്നു, ലണ്ടനിൽ വീണ്ടും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ രാഹുൽ അപമാനകരമായ പരാമർശങ്ങൾ നടത്തിയത്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തന്നെ നിരീക്ഷിക്കുന്നു എന്ന് രാഹുൽ കേംബ്രിഡ്ജിൽ പറഞ്ഞിരുന്നു.
ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും നീതിന്യായ സംവിധാനം പക്ഷപാതപരമാണ് എന്നും രാഹുൽ കേംബ്രിഡ്ജിൽ പറഞ്ഞിരുന്നു. ലോകവേദിയിൽ ഇന്ത്യയെ കുറിച്ച് പാകിസ്താൻ പോലും പറയാൻ ധൈര്യപ്പെടാത്ത വാക്കുകളാണ് രാഹുൽ പറഞ്ഞതെന്ന് ബിജെപി പ്രതികരിച്ചിരുന്നു.
Discussion about this post