മുംബൈ: മഹാരാഷ്ട്രയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. മുംബൈ തീരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. പെെലറ്റുമാരെ രക്ഷിച്ചതായി നാവിക സേന അറിയിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. നാവിക സേനയുടെ എഎൽഎച്ചായ ധ്രുവിലായിരുനന്നു പട്രോളിംഗ്.
. മൂന്ന് പൈലറ്റുമാരാണ് അപകട സമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ഇവരെ സുരക്ഷിതരാക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി.
അപകടത്തിൽ പെെലറ്റുമാർക്ക് പരിക്കുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post