ന്യൂഡൽഹി; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ കൊയ്ത്ത് തുടർന്ന് ഇന്ത്യ. നിഖാത് സരീന് പിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് ലോവ്ലിന സ്വർണം നേടി. ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്. 70-75 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ കെയ്റ്റ്ലിൻ ആൻ പാക്കറെ 5-2 നാണ് ലോവ്ലിന പരാജയപ്പെടുത്തിയത്.
ടോക്കിയോ ഒളിമ്പിക്സിൽ ബോക്സിംഗിൽ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവായിരുന്നു ലോവ്ലിന.
അൽപ്പസമയം മുൻപ് ഇന്ത്യക്കായി 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ സ്വർണം നേടിയിരുന്നു. ഫൈനലിൽ വിയറ്റ്നാം താരമായ നുയൻ തി ടാമിനെയാണ് പരാജയപ്പെടുത്തിയത്. ലോകചാമ്പ്യൻഷിപ്പിൽ താരത്തിന്റെ രണ്ടാംസ്വർണമാണിത്. കഴിഞ്ഞ ദിവസ നീതു ഘൻഘാസും (48 കി.ഗ്രാം) സവീതി ബൂറയും (81 കി.ഗ്രാം) സ്വർണം നേടിയിരുന്നു.
Discussion about this post