കൊച്ചി: കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും യുവനടന് ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം പിടികൂടിയ കൊക്കെയ്ന്‍ കേസിലെ പ്രതികളായ സഹസംവിധായിക ബ്ലസിയും മോഡല്‍ രേഷ്മയും മയക്കുമരുന്ന് വില്ക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തല്‍.കടവന്ത്രയിലെ ഫ്ളാറ്റില്‍ ഇവര്‍ കൊക്കെയ്ന്‍ വില്‍പ്പന നടത്തിയിരുന്നു.ഇവരില്‍ നിന്നും കൊക്കെയ്ന്‍ വാങ്ങിയവരെക്കുറിച്ച് പോലീസ് അന്വേഷിക്കും.കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇതിഹാസ എന്ന സിനിമയിലുടെ സിനിമാരംഗത്തെത്തിയ ഷൈന്‍ ടോം ചാക്കോയും നാലു യുവതികളും കഴിഞ്ഞ ദിവസമാണ് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് പിടിയിലായത്. തൃശൂരിലെ വിവാദ വ്യവസായി നിസാമിന്റെ ഫ്ളാറ്റ് വാടകക്കെടുത്താണ് ഇവര്‍ ലഹരി പാര്‍ട്ടി നടത്തിയിരുന്നത്. ഫ്ളാറ്റ് വാടകക്കെടുത്തത് രേഷ്മയാണ്.
സംഭവത്തില്‍ രേഷ്മാ ഗോസ്വാമി ഒന്നാം പ്രതി,ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി, സംവിധായിക ബ്ലെസി നാലാം പ്രതി, മോഡലായ ബിന്‍സി അഞ്ചാം പ്രതി എന്നിങ്ങനെയാണ് പോലീസ് കേസെടുത്തിരുന്നത്.
Discussion about this post