കൊച്ചി: എ.ഐ ക്യാമറയുടെ മറവിൽ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും, ഇതിന്മേൽ അന്വേഷണം നടന്നാൽ തെളിവ് നൽകാമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറിൽ എത്തിയതെന്നും സതീശൻ ആരോപിച്ചു.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണ് വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മീഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു. ക്യാമറയ്ക്ക് ഈ വിലയില്ല, ലേറ്റസ്റ്റ് ടെക്നോളജിയിൽ ഇതിൽ കുറച്ച് കിട്ടും. 57 കോടി എന്നത് 45 കോടിക്ക് തീർക്കാവുന്നതാണ്. അതാണ് 151 കോടിയുടെ കരാറിൽ എത്തിയത്. 100 കോടിയുടെ തട്ടിപ്പാണിത്. 57 കോടിയാണ് പരമാവധി തുകയായി ട്രോയ്സ് പറയുന്നത്.
തട്ടിപ്പിനെപ്പറ്റി അൽഹിന്ദ് കമ്പനി വളരെ നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ 23നാണ് വ്യവസായ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. പി.രാജീവ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് അൽഹിന്ദ് റിപ്പോർട്ട് നൽകിയത്. പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും അൽഹിന്ദ് അറിയിച്ചു. കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്. പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തിൽ വിശദീകരിച്ചത്. പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്. തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു.
Discussion about this post