വീട്ടുജോലിയ്ക്ക് വിടരുതെന്ന് പറഞ്ഞ് ഓഫിസെത്തിയ പെണ്‍കുട്ടിയ്ക്ക് ഏജന്റിന്റെ ക്രൂരമര്‍ദ്ദനം. വാട്സ് അപ്പില്‍ പ്രചരിക്കുന്ന ഈ വീഡിയൊ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര് സാക്ഷ്യമായി പ്രചരിക്കുകയാണ്.
ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയൊയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ റിക്രൂട്ടമെന്റ് ഏജന്‍സികളും സ്പോണ്‍സര്‍മാരും ക്രൂരമായ പീഡനങ്ങളാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കെതിരെ അഴിച്ച് വിടുന്നതെന്ന് പലരും പറയുന്നു. പീഡനത്തിനതിരെ രൂക്ഷമായ പ്രതിഷേധങ്ങളും കമന്റുകളിലുണ്ട്.അതേസമയം എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല.
വീഡിയൊ
[youtube url=”https://www.youtube.com/watch?v=LUSF-mckuTs” width=”500″ height=”300″]
Discussion about this post