ആലപ്പുഴ: ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെതിരെ മാനനഷ്ടക്കേസ്. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജയരാജനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആർഎസ്എസ് മുൻ താലൂക്ക് കാര്യവാഹും ദേവികുളങ്ങര പഞ്ചായത്ത് മെമ്പറുമായ ആർ.രാജേഷാണ് കോടതിയെ സമീപിച്ചത്.
ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലോ കോടതിയിൽ നടന്ന വിചാരണകളിലോ കമ്മീഷൻ റിപ്പോർട്ടുകളിലോ യാതൊരു എതിർ പരാമർശവും ഉണ്ടായിട്ടില്ലാത്ത ആർഎസ്എസിനെ മന:പൂർവ്വം അവഹേളിക്കുന്നതിന് വേണ്ടിയാണ് ജയരാജൻ പത്രസമ്മേളനം നടത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ആർഎസ്എസിനെതിരെ ജയരാജൻ നടത്തിയ പ്രസ്താവന അടങ്ങിയ സിഡി കോടതി മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.
സമാനമായ രീതിയിൽ ആർഎസ്എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, സിപിഎം നേതാവ് ചിത്തരഞ്ജന്
എന്നിവർക്കെതിരെ കോടതിയിൽ കേസുണ്ട്. ഈ കേസ് കോടതി 27ാം തിയതി പരിഗണിക്കും.
Discussion about this post