ആലുവ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ കോളനിപ്പടി ധർമ്മഗിരി സെന്റ് ജോസ്ഫ് കോൺവെന്റിലാണ് സംഭവം.സിസ്റ്റർ മേരിയ എന്ന 52 കാരിയെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. നട്ടല്ലിന് പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ തെന്നിവീണതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.
Discussion about this post