കൊല്ലം : ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ മൂന്ന് പേരും തമിഴ്നാട് സ്വദേശികളായ രണ്ട് പേരുമാണ് മരിച്ചത്.
ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലേക്ക് എത്തിക്കാനുളള നിയമനടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post