തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ സബ് ജഡ്ജി എസ്. സുദീപിനെതിരെ നടപടി. സംഭവത്തിൽ സുദീപിനെതിരെ പോലീസ് കേസ് എടുത്തു. മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിലായിരുന്നു നടപടി.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത മാസം നാലിന് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ സുദീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.പി.സി 354 എ, ഐ.ടി ആക്ട് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തത്.
ഇക്കഴിഞ്ഞ ഒൻപതിനായിരുന്നു മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സുദീപ് രംഗത്ത് എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സംഭവത്തിൽ സുദീപിനെതിരെ മാദ്ധ്യമ പ്രവർത്തകർ രൂക്ഷമായ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
Discussion about this post