കണ്ണൂർ : പി ജയരാജന്റെ ഭീഷണി പ്രസംഗത്തിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജയരാജന്റെ പ്രസംഗത്തെ ഭീഷണിയായി കാണേണ്ടതില്ല. പ്രാസംഗികനെന്ന നിലയിൽ ജയരാജൻ നടത്തിയത് ഒരു പ്രയോഗം മാത്രമാണെന്നും ഇപി പറഞ്ഞു.
”പി ജയരാജൻ നടത്തിയത് ഒരു പ്രയോഗമാണ്, ഭാഷാചാതുര്യത്തിന്റെ ഭാഗമാണ്. യുവമോർച്ച എന്നാണല്ലോ, അതുകൊണ്ട് മോർച്ചറി എന്ന പദം അവിടെ ഉപയോഗിച്ചു. പ്രാസംഗികൻ എന്ന നിലയിൽ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമേ പി ജയരാജൻ നടത്തിയിട്ടുള്ളൂ” ഇപി ന്യായീകരിച്ചു.
”ആർഎസ്എസിന്റെ ആക്രമണം അനുഭവിച്ചയാളാണ് ജയരാജൻ. അതുകൊണ്ട് അത്തരത്തിൽ പ്രസംഗിച്ചതാവാം” എന്നും ഇപി ജയരാജൻ പറഞ്ഞു.
സ്പീക്കർ എ എൻ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചയുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നാണ് ജയരാജൻ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.
Discussion about this post