ന്യൂഡൽഹി: വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ. ലാൻഡിംഗിനിടെ വിമാനത്തിന്റെ വാൽ ഭാഗം പതിവായി റൺവേയിൽ ഇടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഒരു ലക്ഷം രൂപയാണ് ഇൻഡിഗോയ്ക്ക് ഡിജിസിഎ പിഴയിട്ടത്.
കഴിഞ്ഞ ആറ് മാസത്തിനിടെ നാല് തവണയാണ് ലാൻഡിംഗിനിടെ വിമാനത്തിന്റെ വാൽ ഭാഗം റൺവേയിൽ തട്ടി അപകടം ഉണ്ടായത്. പൈലറ്റിന്റെ പരിശീലനക്കുറവാണ് ഇതിന് കാരണം എന്നാണ് ഡിജിസിഐയുടെ നിരീക്ഷണം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പിഴ ചുമത്തിയത്. അപകടങ്ങൾ പതിവായതോടെ ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. ലാൻഡിംഗിനിടെ വാൽ ഭാഗം റൺവേയിൽ തട്ടിയതിനെ തുടർന്ന് നേരത്തെ ഇൻഡിഗോ പൈലറ്റ്മാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു.
ജൂൺ 15 നായിരുന്നു അവസാനമായി ഇൻഡിഗോ വിമാനത്തിന്റെ വാൽ ഭാഗം ലാൻഡിംഗിനിടെ റൺവേയിൽ തട്ടിയത്. ഇതിന് പിന്നാലെയായിരുന്നു പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് ഡിജിസിഎ കടന്നത്. ഇതിന് മുൻപ് ജൂൺ മാസത്തിൽ തന്നെ മുംബൈിയിൽവച്ച് സമാന രീതിയിൽ അപകടം സംഭവിച്ചിരുന്നു.
Discussion about this post