കണ്ണൂർ: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഭീകരവാദ കേസിൽ കണ്ണൂരിലും എൻഐഎ പരിശോധന. മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിലാണ് പരിശോധന. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.
കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊപ്പറമ്പിൽ റഷീദ്, പള്ളിപ്പുറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് എൻഐഎ എത്തിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അന്വേഷണ സംഘം എത്തിയത്. അതേസമയം ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. പോപ്പുലർ ഫ്രണ്ടിനായി ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന.
മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇവിടെ നാല് പേരുടെ വീട്ടിലായിരുന്നു പരിശോധന. സമാന കേസുമായി ബന്ധപ്പെട്ടാണ് ഇവിടെയും എൻഐഎ എത്തിയത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.
Discussion about this post