ഡല്‍ഹി: അടുത്ത ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയാകും. അടുത്ത വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായിട്ടാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് ബിയിലാണ്. ഓസ്ട്രേലിയയും ന്യൂസിലന്റുമാണ് ഗ്രൂപ്പിലെ
മറ്റ് ടീമുകള്‍.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മാര്‍ച്ച് 19ന് ധരംശാലയിലാണ്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഉളളത്.
16 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ബംഗ്ലാദേശ്, സിംബാബ് വെ, സ്കോട്ലന്ഡ്, അയര്‍ലന്‍ഡ്, ഹോങ്കോംഗ്, നെതര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന് ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഏറ്റുമുട്ടും. പ്രാഥമിക റൗണ്ടില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, പാകിസ്ഥാന് എന്നീ ടീമുകള്‍ക്കൊപ്പം സൂപ്പര്‍ 10 റൗണ്ടില്‍ കളിക്കാന്‍ യോഗ്യത നേടും.
സെമി ഫൈനലുകള്‍ മുംബൈയിലും ഡല്‍ഹിയിലുമായി നടക്കും. ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത് ആദ്യമായിട്ടാണ്.
Discussion about this post