ന്യൂയോർക്ക്: ഡബ്ല്യുഡബ്ല്യുഇ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ടുകൾ.
രാവിലെയോടെയായിരുന്നു മരണം എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡബ്ല്യുഡബ്ല്യുഇ ചീഫ് കണ്ടന്റ് ഓഫീസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണ വിവരം സമൂഹമാദ്ധ്യമം വഴി സ്ഥിരീകരിച്ചത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ബ്രേ വയറ്റിനെ അലട്ടിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം.
വിന്ദാം റൗട്ടുണ്ട എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 2009 മുതലാണ് ഡബ്ല്യുഡബ്ല്യുഇയ്ക്കൊപ്പം ബ്രേ വയറ്റ് യാത്ര ആരംഭിച്ചത്. കഴിഞ്ഞ വർഷം വരെ അദ്ദേഹം മത്സരങ്ങളിൽ സജീവമായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം വിട്ട് നിൽക്കുകയായിന്നു.
ഡബ്ല്യുഡബ്ല്യുഇയിൽ കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് ബ്രേ വയറ്റ്. ഡബ്ല്യുഡബ്ല്യുഇയിൽ മൂന്ന് തവണ ചാമ്പ്യനായിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
Discussion about this post