കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്നലെ തുറന്ന നാലു ഷട്ടറുകളും അടച്ചു. ജലനിരപ്പ് 141.6 അടിയായി കുറഞ്ഞതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്. രാവിലെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു.
ജലനിരപ്പ് 141.65 അടിയായി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ നാല് സ്പില്‍വേഷട്ടറുകള്‍ അരയടിവീതം തുറന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലായിരുന്നു തമിഴ്നാടിന്റെ ഈ നടപടി.
ആകെ 2100 ഘനയടിവെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
Discussion about this post