ഇസ്ലാമാബാദ്:ബഹിരാകാശ ഗവേഷണ രംഗത്ത് അതിവേഗം കുതിയ്ക്കുകയാണ് ഇന്ത്യ. നിർണായകമായ ചാന്ദ്രദൗത്യവും സൗരദൗത്യവും രാജ്യം അടുത്തിടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതിൽ വലിയ അഭിനന്ദന പ്രവാഹവും ലോകരാജ്യങ്ങളിൽ നിന്നും ഇന്ത്യ ഏറ്റുവാങ്ങി. ഇതിനിടെ ഇന്ത്യയുടെ നേട്ടങ്ങളെ പ്രകീർത്തിച്ചും സ്വന്തം രാജ്യത്തെ ഭരണാധികാരികളെ പഴിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് പാക് ജനത.
ഒരു രംഗത്തും മുന്നേറണമെന്ന് പാകിസ്താന് ആഗ്രഹം ഇല്ലെന്നാണ് ജനങ്ങൾ പറയുന്നത്. രാജ്യം ഭരിക്കുന്നത് കള്ളന്മാരാണ്. അവർക്ക് അവരുടെ കാര്യം മാത്രമാണ് പ്രധാനം. ഇവിടുത്തെ ഭരണാധികാരികൾക്ക് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തയില്ലെന്നും ജനങ്ങൾ പ്രതികരിച്ചു. സൗര ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ബഹികാരാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് മാദ്ധ്യമം അഭിപ്രായം തേടിയിരുന്നു. അപ്പോഴായിരുന്നു ജനങ്ങളുടെ പ്രതികരണം. അതേസമയം സ്വന്തം ഭരണാധികാരികളെക്കുറിച്ചുള്ള പാക് ജനതയുടെ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാല ഭരണാധികാരികളെ പരിഹസിച്ച് പാകിസ്താനിലെ ജനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. ചന്ദ്രനിലും വെള്ളമില്ല തങ്ങൾക്കും വെള്ളമില്ല, ചന്ദ്രനിലും ഭക്ഷണമില്ല ഇവിടെയുമില്ല എന്ന തരത്തിലായിരുന്നു പരിഹാസം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തിയിരുന്നു.
Discussion about this post