ഡല്‍ഹി: സുനന്ദ പുഷ്കര്‍ കൊലപാതകക്കേസില്‍ ഡല്‍ഹി പൊലീസ് 4 പേരെ കൂടി ചോദ്യം ചെയ്തു. ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ശശി തരൂരിനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും.
ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത നാല് പേരില്‍ രണ്ടു പേര് ശശിതരൂരിന്റെ സുരക്ഷാ ഉദ്യേഗസ്ഥരും രണ്ടുപേര്‍ ബിസിനസുകാരുമാണെന്നാണ് സൂചന. തരൂരിന്റെ കുടുംബ സുഹൃത്തായ സഞ്ജയ് ദവന് എന്നയാളെയും ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഇദ്ദേഹത്തെ ഇതിനു മുമ്പും രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. തരൂരിന്റെ സ്റ്റാഫുകളില്‍ ഒരാളായ രാഘേഷ് ശര്‍മയെയും ഇനിയും ചോദ്യം ചെയ്യുമെന്ന് പൊലീസ്പറഞ്ഞു. സുനന്ദക്ക് റൂമിലേക്ക് മരുന്നുകള്‍ എത്തിച്ചിരുന്നത് ഇയാളായിരുന്നു.ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതായി പോലീസ് കണ്ടെൃത്തിയിരുന്നു.
ചോദ്യം ചെയ്ത മറ്റ് രണ്ടു ബിസിനസുകാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലീല ഹോട്ടലില്‍ സുനന്ദ മരിക്കുമ്പോള്‍ താമസിച്ചിരുന്നവരെയാണ് ചോദ്യം ചെയ്തതെന്നാണ് സൂചന. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ശശി തരൂരിനെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
Discussion about this post