തിരുവനന്തപുരം: ആറന്മുള വിമാനത്താവളം നടപ്പാക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത് സംബന്ധിച്ച് എല്ലാ അംഗീകാരങ്ങളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിക്കഴിഞ്ഞു. ആര് ശ്രമിച്ചാലും ഇനിയത് നടപ്പിലാക്കാന്‍ കഴിയില്ല. പിന്നെയും ഈ പദ്ധതിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനല്‍ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യ.ം പറഞ്ഞത്. വിമാനത്താവളം പണിയാന്‍ പത്തനംതിട്ടയില്‍ വേറെ സ്ഥലങ്ങളുണ്ട്. എന്തിനാണ് വയല്‍ നികത്തി വിമാനത്താവളം പണിയണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്നും കുമ്മനം ചോദിച്ചു.
താന്‍ സംസ്ഥാന പ്രസിഡന്റ് ആയതിനുശേഷം ബി.ജെ.പിക്ക് ലഭിച്ച അനുകൂലാവസ്ഥയെ മറികടക്കാനാണ് തന്നെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം പി.ബി അംഗം പിണറായി വിജയനും ശ്രമിക്കുന്നത്. താനൊരിക്കലും തീവ്രവാദിയായിരുന്നില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് എന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post