ഹൈദരാബാദ്: തന്നോട് സംസാരിക്കാനായി സാഹസികമായി ലൈറ്റ് ടവറിൽ വലിഞ്ഞുകയറിയ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിൽ ഇന്നലെയാണ് സംഭവം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എംആർപിഎസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് പെൺകുട്ടി ലൈറ്റുകൾ ഘടിപ്പിച്ച ടവറിൽ കയറി കൈ വീശി കാണിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, പ്രസംഗം നിർത്തി മകളേ എന്ന് വിളിച്ച് സമാധാനിപ്പിച്ചു. തുടർന്ന് സമാധാനപൂർവ്വം താഴെ ഇറങ്ങാൻ അഭ്യർത്ഥിക്കുകയായിരുന്നു.
#WATCH | Secunderabad, Telangana: During PM Modi's speech at public rally, a woman climbs a light tower to speak to him, and he requests her to come down. pic.twitter.com/IlsTOBvSqA
— ANI (@ANI) November 11, 2023
മോളെ, ഞാൻ നീ പറയുന്നത് കേൾക്കാം, ദയവായി താഴെയിറങ്ങി വന്നിരിക്കൂ. ഷോർട്ട് സർക്യൂട്ടിന് കാരണമാവും. ഇത് ശരിയല്ല. ഞാൻ നിങ്ങൾക്കുവേണ്ടിയാണ് വന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സംഭവം അന്വേഷിക്കുകയാണെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു.
Discussion about this post