സര്‍ക്കാരിന്റെ മദ്യം നയം ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ നല്കിയ കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. പഞ്ചനനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്കിയാല് മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്താണ് ബാറുടമകള്‍ ഹര്‍ജി നല്‍കിയിരുന്നത്. ജസ്റ്റിസ് ബിക്രംജിത് സെന്നാണ് വിധി പറയുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ഇനി ജനുവരിയില്‍ മാത്രമേ കോടതി തുറക്കുകയുള്ളു. എന്നാല്‍ ജസ്റ്റിസ് ബിക്രംജിത് സെന്‍ ഈ മാസം 30ന് വിരമിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേകസിറ്റിംഗ് നടത്തി കോടതി വിധി പറയുന്നത്.
ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി, രാജീവ് ധവാന്, ഹരീഷ് സാല്‍വെ, എല്‍ നാഗേശ്വര റാവു, ഹരേന്‍ പി റാവല്‍ തുടങ്ങിയ പ്രഗല്ഭരായ അഭിഭാഷകരാണ് ഹാജരായത്. സംസ്ഥാനസര്‍ക്കാരിന് വേണ്ടി കപില്‍ സിബലും വി ഗിരിയും എംആര്‍ രമേശ് ബാബുവും ഹാജരായി.
മദ്യനയം ചോദ്യം ചെയ്ത് നേരത്തെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും സര്‍ക്കാരിന്റെ മദ്യനയം ശരിവെയ്ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് സുപ്രിം കോടതി ഉത്തരവ്.
Discussion about this post