കൊച്ചി: ആൾമാറാട്ടം നടത്തി വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. എറണാകുളം മാറാടി സ്വദേശിയും 57കാരിയുമായ ഷൈലയെ ആണ് അറസ്റ്റ് ചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെ കബളിപ്പിച്ചാണ് ഇവർ പണം തട്ടിയത്. 6 ലക്ഷത്തോളം രൂപയാണ് യുവാവിൽ നിന്ന് തട്ടിയത്.ലോട്ടറി വില്പനക്കാരിയാണ് ഷൈല.
ആദ്യം യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഷൈല ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. ചിത്രം സോനയെന്ന പെൺകുട്ടിയുടേതാണെന്നും ഇൻഫോ പാർക്കിലാണ് ജോലിയെന്നും യുവാവിനെ ഷൈല വിശ്വസിപ്പിച്ചു. ഇതിന് ശേഷം സോനയെന്ന പേരിൽ യുവാവിനെ ഫോൺ വിളിക്കാൻ ആരംഭിച്ചു. പിന്നാലെ മാതാപിതാക്കളുടെ ചികിത്സയ്ക്ക് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ സഹായമെന്ന നിലയ്ക്കാണ് പണം വാങ്ങിയത്. സംശയം തോന്നിയതിനെ തുടർന്ന് യുവാവ് പരാതി നൽകിയതോടെയാണ് ഷൈലയുടെ കള്ളി വെളിച്ചത്തായത്.
Discussion about this post